കുട്ടികള് അങ്ങനെയാണ് ഇങ്ങനെയാണ് എന്നൊക്കെ കവിഭാവന പറന്നുനടക്കുന്നുണ്ട്... അതായത് വിടരുന്ന മൊട്ടാണെന്ന്, പടരുന്ന വള്ളിയാണെന്ന്, നാളെയുടെ വാഗ്ദാനമാണെന്ന്... ഇതിലേതാണ് ശരിയെന്ന് നല്ല നിശ്ചയമില്ല. എങ്കിലും പടരുന്ന വള്ളിയാനെന്ന് കരുതുക. അപ്പോള് അവരോട് അരുതെന്ന് പറയുന്നത്, വളരുന്ന ചെടിക്ക് വെളിച്ചം നിഷേധിക്ക്കുന്നതു പോലെയല്ലേ?
വെളിച്ചമുള്ളിടത്തേക്ക് ചാഞ്ഞ് പോകുന്നത് തരുലതാദികളുടെ പ്രകൃതിസഹജമായ വാസന. മനുഷ്യരിലോ? അത് ചെയ്യരുത് ഇത് ചെയ്യരുത് എന്നൊക്ക്കെ പറയുമ്പോള് കുട്ടികള് തരം കിട്ടുമ്പോള് ചെയ്യരുതാത്തതൊന്ന് ചെയ്തു നോക്കും. അല്ലെങ്കില് വെളിച്ചം കിട്ടാതെ വളര്ച്ച മുരടിച്ച് പോകുന്നതു പോലെ, പേടിയും അപകര്ഷത ബോധവും കൊണ്ട് ഉള്വലിയും. രണ്ടും നന്നല്ലല്ലോ?
Friday, May 9, 2008
Subscribe to:
Post Comments (Atom)
1 comment:
കുട്ടികള്‍ , കുട്ടിത്തം, കൂട്ട്
Post a Comment