മത്സരം പഠനത്തെ സഹായിക്കില്ല!
പഠനം അറിവുമായാണ് ബന്ധപ്പെട്ടിരിക്കേണ്ടത്.
മറ്റൊരാള്‍ക്ക് മുന്നിലെത്തലല്ല, സ്വയം അറിവിന്റെ ഉയരങ്ങളിലേയ്ക്ക് കയറിച്ചെല്ലാന്‍ കഴിയുമ്പോഴാണ് പഠനം സംഭവിക്കുന്നത്.
അല്ലാതെ പഠനം റാങ്ക് നേടലല്ല.
അറിവിനായുള്ള ആഗ്രഹമായിരിക്കണം പഠനത്തെ ഉണര്‍ത്തേണ്ടത്.
ആഴത്തില്‍ അറിയാതെ ഒന്നാമനാവുന്നതെന്തിന്?
Wednesday, February 27, 2008
Wednesday, February 20, 2008
വിദ്യാഭ്യാസം: ഇല്ലാതാകുന്ന ചോദ്യം ചെയ്യല്‍
ഒരു കുട്ടി, അഞ്ച്- ആറ് വയസ്സുള്ള കുട്ടി, ഒരു ദിവസം എത്ര ചോദ്യങ്ങള്‍ ചോദിക്കുമായിരിക്കും?
ഉത്തരമുള്ളതും ഉത്തരം അറിയാത്തതും, ഉത്തരം ഇല്ലാത്തതുമായ അനവധി ചോദ്യങ്ങള്‍ ഈ പ്രായത്തില്‍ കുട്ടികള്‍ ചോദിച്ച് മുതിര്‍ന്നവരെ ‘ബുദ്ധി’മുട്ടിയ്ക്കാറുണ്ട്.
ഒരു ചോദ്യത്തില്‍ നിന്ന് മറ്റൊരു ചോദ്യത്തിലേക്ക് ഒരൊഴുക്കാണ്...
മിക്കപ്പോഴും അടിയും വാങ്ങി ചിണുങ്ങിയാവും ഇതിന്റെ അവസാനം!
ഇനിയൊരു മുപ്പത് - മുപ്പത്തഞ്ച് വയസ്സായാല്‍ ഇതേ കുട്ടി ഒരു ദിവസം എത്ര ചോദ്യങ്ങള്‍ ചോദിക്കും?
ഒന്നോ, രണ്ടോ... ഏറിയാല്‍ പത്ത്!
സ്കൂളിലും കോളേജിലും പഠിച്ച്, കാര്യങ്ങളെല്ലാം അറിഞ്ഞ് വിദ്വാനായതു കൊണ്ടായിരിക്കും, അല്ലേ?
യഥാര്‍ത്ഥത്തില്‍ ചോദ്യങ്ങള്‍ ഇല്ലാത്തതല്ല!
മനസ്സില്‍ ചോദ്യങ്ങളുടെ ഒരു കൂമ്പാരം തന്നെയുണ്ടാവും, പക്ഷേ ചോദിക്കില്ല!
നാണക്കേടല്ലേ...
പരിഹാസച്ചിരി കേട്ടാലോ...
അങ്ങനെ ചോദ്യങ്ങള്‍ മനസ്സില്‍ തന്നെ ഒതുങ്ങിപ്പോകുന്നു.
അറിവില്ലെന്നത് വാസ്തവം.
ആ അവസ്ഥയില്‍ നിന്ന് രക്ഷപെടാന്‍ കഴിയാത്തത് ഏറ്റവും വലിയ ദുരന്തം.
പുതിയ ചോദ്യങ്ങള്‍ ചോദിക്കാനും പുതിയ സാധ്യതകള്‍ കാണാനും വേണ്ടത് ധൈര്യവും ഭാവനയുമാണ്‍.

Tuesday, February 19, 2008
വിദ്യാഭ്യാസം - ചോദ്യങ്ങള്‍
അദ്ധ്യാപകര്‍
ശരിയായ ചോദ്യങ്ങള്‍ ചോദിക്കാന്‍
കുട്ടികളെ പഠിപ്പിച്ചിരുന്നെങ്കില്‍?
ശരിയായ ഉത്തരങ്ങള്‍
കുട്ടികളെ താത്കാലിക വിജയങ്ങള്‍ക്കായി മാത്രം തയ്യാറാക്കുന്നു.
പക്ഷേ,
ചോദ്യങ്ങള്‍ നിരന്തരമായി ചോദിക്കാന്‍ പഠിക്കുന്ന കുട്ടികള്‍,
ഉത്തരങ്ങള്‍ സ്വയം കണ്ടെത്താന്‍ പഠിക്കുന്ന കുട്ടികള്‍,
ജീവിതത്തില്‍ തുടരെ വിജയിച്ചു കൊണ്ടിരിക്കും.
നിങ്ങളുടെ മക്കള്‍ മാര്‍ക്ക്/റാങ്ക് വാങ്ങണോ ജീവിതത്തില്‍ വിജയിക്കണോ?

Monday, February 18, 2008
വിദ്യാഭ്യാസം: അനുസരണ
അനുസരണയെന്ന് കേള്‍ക്കുമ്പോള്‍ ഓര്‍മ്മ വരിക തിളങ്ങുന്ന ഒരു ചൂരലിന്റെ ഇളം മഞ്ഞ നിറത്തെയാണ്‍.
അനുസരണ, സ്കൂളുകളില്‍ അടിച്ചമര്‍ത്തലും!
സ്കൂളില്‍ നിന്നിറങ്ങിവരുന്നത് അനുസരണയില്ലാത്തതും ചോദ്യങ്ങള്‍ ചോദിക്കാന്‍ സങ്കോചിക്കുകയും ചെയ്യുന്ന ഒരു കൂട്ടം കുട്ടികള്‍!
പറയൂ, ഇങ്ങനെ അനുസരണ പഠിപ്പിയ്ക്കണോ കുട്ടികളെ?
അനുസരണ, സ്കൂളുകളില്‍ അടിച്ചമര്‍ത്തലും!
സ്കൂളില്‍ നിന്നിറങ്ങിവരുന്നത് അനുസരണയില്ലാത്തതും ചോദ്യങ്ങള്‍ ചോദിക്കാന്‍ സങ്കോചിക്കുകയും ചെയ്യുന്ന ഒരു കൂട്ടം കുട്ടികള്‍!
പറയൂ, ഇങ്ങനെ അനുസരണ പഠിപ്പിയ്ക്കണോ കുട്ടികളെ?
Friday, January 11, 2008
പയ്യെത്തിന്നാല്‍...
പയ്യെത്തിന്നാല്‍ പനയും തിന്നാമെന്നൊക്കെ പഠിപ്പിക്കുന്നുണ്ടെങ്കിലും, വെട്ടിവിഴുങ്ങലാകുന്നു മലയാളിയുടെ പുതിയ ശീലം! നാവും മൂക്കും ചേര്‍ന്നു നിര്‍മ്മിക്കുന്ന സ്വാദിന്റെ സിംഫണി ഇതിനിടയില്‍ എവിടെയോ കളഞ്ഞും പോയി... പക്ഷേ ഇറ്റലിയിലെ കാര്‍ലോ പെട്രിനിയുടെ സ്ലോ ഫുഡ് പ്രസ്ഥാനം രുചിയുടെ രസഭേദങ്ങളെ തിരിച്ചു പിടിക്കാനാണ്‍ ശ്രമിക്കുന്നത്. ഫാസ്റ്റ് ഫുഡ് സംസ്കാരം ഉപേക്ഷിക്കുക, പ്രാദേശികമായ വിളകളെ, രുചികളെ, പാചകക്കുറിപ്പുകളെ സംരക്ഷിക്കുക എന്നിവയും സ്ലോഫുഡ് മൂവ്മെന്റിന്റെ അജണ്ടയില്‍ ഉള്‍പ്പെടുന്നു. നാടന്‍ രുചികളെ പാടെ തഴഞ്ഞ് ബര്‍ഗ്ഗറും പീറ്റ്സയും കോളയും മാത്രം കാണുന്നവര്‍ സ്ലോഫുഡ് മൂവ്മെന്റിനെക്കുറിച്ച് വായിക്കുക:
http://en.wikipedia.org/wiki/Slow_Food
Slow Food is good, clean and fair food. We believe that the food we eat should taste good; that it should be produced in a clean way that does not harm the environment, animal welfare or our health; and that food producers should receive fair compensation for their work

Thursday, December 20, 2007
ലോകത്തെ അമ്പെയ്തു വീഴ്ത്തുന്നവര്‍
ചിലരുണ്ട്, ചുറ്റും കുറ്റം മാത്രം കാണും!
വിമര്‍ശനം, പ്രതികരണം, വാദപ്രതിവാദം...
ഊര്‍ജ്ജമെല്ലാം പാഴാക്കുന്ന വ്യക്തികള്‍.
ക്രിയാത്മകമായ പ്രവര്‍ത്തികള്‍ പ്രതീക്ഷിക്കരുത്, ഇവരില്‍ നിന്ന്...
പ്രശ്നം അതല്ല...
വിമര്‍ശന ശരങ്ങളെയ്ത്... ജേതാവായി വിലസുമ്പോള്‍...
തിരികെ വരുന്ന ഒരു തൂവലേറ് പോലും ഇവര്‍ക്ക് സഹിക്കാനാവില്ല...

Wednesday, December 19, 2007
ഷേവിംഗ് ടിപ്സ്
ക്ഷൌരം ഒരു പുരുഷന്റെ സ്വകാര്യ സുഖങ്ങളില്‍ ഒന്നാമത്തേതാണെന്ന് പറഞ്ഞാല്‍ ആരൊക്കെ യോജിക്കുമെന്ന് അറിയില്ല.
രാവിലെ, നല്ലൊരു ഷേവും ആഫ്റ്റര്‍ ഷേവ് ലോഷനും കൊതിക്കാത്ത പുരുഷന്മാരുണ്ടോ?
രാവിലെ, നല്ലൊരു ഷേവും ആഫ്റ്റര്‍ ഷേവ് ലോഷനും കൊതിക്കാത്ത പുരുഷന്മാരുണ്ടോ?
- താടി രോമങ്ങള്‍ അത്ര മൃദ്ദുവല്ല. അതുകൊണ്ട് ഷേവ് ചെയ്യുമ്പോള്‍ മുഖം ശരിയായി നനയ്ക്കാതിരുന്നാല്‍, മുറിവുണ്ടാകാനും അസ്വസ്ഥകള്‍ ഉണ്ടാകാനും സാധ്യതയുണ്ട്. അതുകൊണ്ട് കുളി കഴിഞ്ഞ് ഷേവ് ചെയ്യുന്നതാണ് ഏറ്റവും നല്ലത്. ജലം വലിച്ചെടുത്ത് മൃദുവായ താടി രോമങ്ങളും മുഖചര്‍മ്മവും ഷേവിങ് വളരെ സുഖകരമാക്കും. കുളി കഴിഞ്ഞ് ഷേവ് ചെയ്യാന്‍ മടിയുള്ളവര്‍, കുറഞ്ഞത് പത്തു മിനിട്ടെങ്കിലും മുഖം നനച്ച് രോമങ്ങള്‍ മൃദുവായതിനു ശേഷം ഷേവ് ചെയ്യുക.
- നന്നായി സോപ്പ്/ഷേവിങ് ക്രീം പതയ്ക്കുക. ഒരു ചടങ്ങിന്‍ ഷേവിങ് ക്രീം പൂശിയിട്ട് ബ്ലേഡ് പ്രയോഗിക്കരുത്. നന്നായി ഷേവിങ്ങ് ക്രീം പതച്ചാല്‍ രോമങ്ങളെ മൃദുവാക്കുന്നതിനോടൊപ്പം ഷേവിങ് സ്മൂത്ത് ആക്കാനും കഴിയും.
- ഷേവ് ചെയ്യുമ്പോള്‍ ബ്ലേഡിന്റെ ചലനം മുകളിലേയ്ക്ക് ഒരിക്കലും ആകരുത്. താടിയുടെ കീഴ്വശത്തും ബ്ലേഡിനെ താഴോട്ട് മാത്രം വലിക്കുക.
- രണ്ടാം റൌണ്ട് ഷേവിങ്ങിന്‍ മുമ്പും നന്നായി സോപ്പ്/ക്രീം പത ഉപയോഗിക്കുക
- ഷേവിങ്ങിനു ശേഷം നന്നായി ആഫ്റ്റര്‍ ഷേവ് ലോഷന്‍ മുഖത്ത് പുരട്ടുക. ഇത് ബ്ലേഡ് അലര്‍ജി, ചെറിയ മുറിവുകളില്‍ നിന്നുള്ള അസ്വസ്ഥതകള്‍ ഇവ ഒഴിവാക്കും. ഒരു ഫ്രഷ്നസും സുഖമുള്ള നേരിയ മണവും ആഫ്റ്റര്‍ ഷേവ് ലോഷനുകള്‍ ഉപയോഗിച്ചാല്‍ ലഭിക്കുകയും ചെയ്യും.
Blogged with Flock
Subscribe to:
Posts (Atom)