രാവിലെ, നല്ലൊരു ഷേവും ആഫ്റ്റര്‍ ഷേവ് ലോഷനും കൊതിക്കാത്ത പുരുഷന്മാരുണ്ടോ?
- താടി രോമങ്ങള്‍ അത്ര മൃദ്ദുവല്ല. അതുകൊണ്ട് ഷേവ് ചെയ്യുമ്പോള്‍ മുഖം ശരിയായി നനയ്ക്കാതിരുന്നാല്‍, മുറിവുണ്ടാകാനും അസ്വസ്ഥകള്‍ ഉണ്ടാകാനും സാധ്യതയുണ്ട്. അതുകൊണ്ട് കുളി കഴിഞ്ഞ് ഷേവ് ചെയ്യുന്നതാണ് ഏറ്റവും നല്ലത്. ജലം വലിച്ചെടുത്ത് മൃദുവായ താടി രോമങ്ങളും മുഖചര്‍മ്മവും ഷേവിങ് വളരെ സുഖകരമാക്കും. കുളി കഴിഞ്ഞ് ഷേവ് ചെയ്യാന്‍ മടിയുള്ളവര്‍, കുറഞ്ഞത് പത്തു മിനിട്ടെങ്കിലും മുഖം നനച്ച് രോമങ്ങള്‍ മൃദുവായതിനു ശേഷം ഷേവ് ചെയ്യുക.
- നന്നായി സോപ്പ്/ഷേവിങ് ക്രീം പതയ്ക്കുക. ഒരു ചടങ്ങിന്‍ ഷേവിങ് ക്രീം പൂശിയിട്ട് ബ്ലേഡ് പ്രയോഗിക്കരുത്. നന്നായി ഷേവിങ്ങ് ക്രീം പതച്ചാല്‍ രോമങ്ങളെ മൃദുവാക്കുന്നതിനോടൊപ്പം ഷേവിങ് സ്മൂത്ത് ആക്കാനും കഴിയും.
- ഷേവ് ചെയ്യുമ്പോള്‍ ബ്ലേഡിന്റെ ചലനം മുകളിലേയ്ക്ക് ഒരിക്കലും ആകരുത്. താടിയുടെ കീഴ്വശത്തും ബ്ലേഡിനെ താഴോട്ട് മാത്രം വലിക്കുക.
- രണ്ടാം റൌണ്ട് ഷേവിങ്ങിന്‍ മുമ്പും നന്നായി സോപ്പ്/ക്രീം പത ഉപയോഗിക്കുക
- ഷേവിങ്ങിനു ശേഷം നന്നായി ആഫ്റ്റര്‍ ഷേവ് ലോഷന്‍ മുഖത്ത് പുരട്ടുക. ഇത് ബ്ലേഡ് അലര്‍ജി, ചെറിയ മുറിവുകളില്‍ നിന്നുള്ള അസ്വസ്ഥതകള്‍ ഇവ ഒഴിവാക്കും. ഒരു ഫ്രഷ്നസും സുഖമുള്ള നേരിയ മണവും ആഫ്റ്റര്‍ ഷേവ് ലോഷനുകള്‍ ഉപയോഗിച്ചാല്‍ ലഭിക്കുകയും ചെയ്യും.
Blogged with Flock
7 comments:
വ്യത്യസ്തത
നന്ദി
:)
:-)
കാലം പോയ ഒരു പോക്കേയ്..പണ്ട് കണ്ണാടി മാത്രം നോക്കിയാല്‍ മതിയായിരുന്നു ഷേവ് ചെയ്യാന്‍. ഇപ്പോ പുസ്തകം കൂടി നോക്കണംന്നായിരിക്ക്ണൂ...ശിവ ശിവ...
:)
മൂര്‍ത്തീ, ഒരു നല്ല ഷേവിന്‍ വേണ്ടിയല്ലേ ...
:-)
:-)
രാവിലെ, നല്ലൊരു ഷേവും ആഫ്റ്റര്‍ ഷേവ് ലോഷനും കൊതിക്കാത്ത പുരുഷന്മാരുണ്ടോ?
ഷേവു ചെയ്തു മ്രുദലമാക്കിയ മുഖത്ത് പ്രിയതമയുടെയും മക്കളുടേം ഓരോ പൊന്നുമ്മേം
സുന്ദരാ... നീ നികൃഷ്ടജീവിയേയല്ല...
എന്തോ ഒരു മിസ്സിങ്ങ് ഉണ്ടായിരുന്നു... ആ ഉമ്മ തന്നെ.. താങ്ക്സ്... ഇപ്പോഴല്ലേ ശരിയായത്!
Post a Comment