Friday, January 11, 2008

പയ്യെത്തിന്നാല്‍...

പയ്യെത്തിന്നാല്‍ പനയും തിന്നാമെന്നൊക്കെ പഠിപ്പിക്കുന്നുണ്ടെങ്കിലും, വെട്ടിവിഴുങ്ങലാകുന്നു മലയാളിയുടെ പുതിയ ശീലം! നാവും മൂക്കും ചേര്‍ന്നു നിര്‍മ്മിക്കുന്ന സ്വാദിന്റെ സിംഫണി ഇതിനിടയില്‍ എവിടെയോ കളഞ്ഞും പോയി... പക്ഷേ  ഇറ്റലിയിലെ കാര്‍ലോ പെട്രിനിയുടെ സ്ലോ  ഫുഡ്  പ്രസ്ഥാനം  രുചിയുടെ രസഭേദങ്ങളെ തിരിച്ചു പിടിക്കാനാണ്‍ ശ്രമിക്കുന്നത്. ഫാസ്റ്റ് ഫുഡ് സംസ്കാരം ഉപേക്ഷിക്കുക, പ്രാദേശികമായ വിളകളെ, രുചികളെ, പാചകക്കുറിപ്പുകളെ സംരക്ഷിക്കുക എന്നിവയും സ്ലോഫുഡ് മൂവ്മെന്റിന്റെ അജണ്ടയില്‍ ഉള്‍പ്പെടുന്നു. നാടന്‍ രുചികളെ പാടെ തഴഞ്ഞ് ബര്‍ഗ്ഗറും പീറ്റ്സയും കോളയും മാത്രം കാണുന്നവര്‍ സ്ലോഫുഡ് മൂവ്മെന്റിനെക്കുറിച്ച് വായിക്കുക:

http://en.wikipedia.org/wiki/Slow_Food


Slow Food is good, clean and fair food. We believe that the food we eat should taste good; that it should be produced in a clean way that does not harm the environment, animal welfare or our health; and that food producers should receive fair compensation for their work

2 comments:

മങ്കലശ്ശേരി ചരിതങ്ങള്‍ said...

പച്ച മുളക്‌ അരച്ച ചമ്മന്തി, തേങ്ങാ ചട്ട്‌ണി, കട്ടി കുറച്ച്‌ ഉണ്ടാക്കിയ നെയ്‌ ദോശ, ഇഡ്ഡലി... പുട്ട്‌, കടലക്കറി...

ചോറ്‌, സാമ്പാറ്‌, മോര്‌, പപ്പടം, മുളക്‌ കൊണ്ടാട്ടം...

ഓഹ്‌.. മറന്നു... കഞ്ഞി, പയറ്‌/ചമ്മന്തി/ പപ്പടം!!!!

ഭലേ ഭേഷ്‌!!!

ഞങ്ങടെ വക ഒരു തൊഴി!

വൈദ്യന്‍ said...

മംഗലാ... അതു തന്നെ.. .അവസാനത്തെ തൊഴി എന്തിനായിരുന്നു?

കഷായം: പഴയ പോസ്റ്റുകള്‍