Monday, February 18, 2008

വിദ്യാഭ്യാസം: അനുസരണ

അനുസരണയെന്ന് കേള്‍ക്കുമ്പോള്‍ ഓര്‍മ്മ വരിക തിളങ്ങുന്ന ഒരു ചൂരലിന്റെ ഇളം മഞ്ഞ നിറത്തെയാണ്‍.
അനുസരണ, സ്കൂളുകളില്‍ അടിച്ചമര്‍ത്തലും!
സ്കൂളില്‍ നിന്നിറങ്ങിവരുന്നത് അനുസരണയില്ലാത്തതും ചോദ്യങ്ങള്‍ ചോദിക്കാന്‍ സങ്കോചിക്കുകയും ചെയ്യുന്ന ഒരു കൂട്ടം കുട്ടികള്‍!

പറയൂ, ഇങ്ങനെ അനുസരണ പഠിപ്പിയ്ക്കണോ കുട്ടികളെ?

4 comments:

N.J Joju said...

അനുസരണയും അച്ചടക്കവും എന്നൊക്കെപ്പറയുന്നത് ചോദ്യം ചോദിയ്ക്കാനും പ്രതികരിയ്ക്കാനും ഉള്ള കഴിവില്ലായ്മയല്ല.

വൈദ്യന്‍ said...

കറക്ട്! ജോജൂ, പക്ഷേ നമ്മുടെ സ്കൂളുകളില്‍ നിന്ന് അനുസരണക്കേടിന്റെ പേരില്‍ കിട്ടുന്ന ചൂരല്‍പ്പഴങ്ങള്‍ കുട്ടികളെ പ്രതികരിക്കാന്‍ കഴിവില്ലാത്തവരാക്കുന്നില്ലേ എന്നായിരുന്നു ചോദ്യം.

ഡാലി said...

സ്കൂളുകളില്‍ ചൂരലിപേക്ഷിച്ചില്ലേ.

വൈദ്യന്‍ said...

ഡാലി, ഉപേക്ഷിച്ചോ? എന്റെ അറിവിലില്ല...

കഷായം: പഴയ പോസ്റ്റുകള്‍