ദിവസവും കുറച്ചു നേരം ഉള്ളിലേക്ക് നോക്കി ഇരിക്കുക.
അറിയാത്തവയെക്കുറിച്ച് ധ്യാനിക്കുക.
“എനിയ്ക്കറിയില്ല” എന്ന് പറയാന്‍ പഠിക്കുക.
അഹംഭാവം ഒഴിഞ്ഞു പോകും.
നിറഞ്ഞ ചായക്കോപ്പയിലേക്ക് പിന്നെയും ചായ പകര്‍ന്ന
സെന്‍ ഗുരുവിന്റെ കഥ അറിയാത്തവരില്ലല്ലോ?
ഉള്ളില്‍ അല്പം ഇടം
എപ്പോഴും ഒരുക്കി വെക്കുക,
അറിവുകളുടെ വരവിനെക്കുറിച്ച്
എനിയ്ക്കറിയില്ലല്ലോ എന്ന് അത്ഭുതം കൂറി
അല്പനേരം ധ്യാനിക്കുക.
അറിയില്ലെന്ന അറിവ്
അറിയാനുള്ള ത്വരയുളവാക്കും.
Tuesday, November 27, 2007
Subscribe to:
Post Comments (Atom)
6 comments:
തലക്കെട്ടിന്‍ കൃഷ്ണമൂര്‍ത്തിയുടെ പുസ്തകത്തോട് കടപ്പാട്! ഇതിലും നല്ലത് ഒന്നും എനിക്കറിയില്ല!
ഇത് വളരെ പുതുമയുള്ള ഒരു അറിവ് തന്നെ
അറിയില്ലെന്ന അറിവ്
അറിയാനുള്ള ത്വരയുളവാക്കും.
ഇതു തന്നെ ധാരാളം..:)
അവസാന വരികള്‍ കൂടുതല്‍ ഇഷ്ടമായി..:)
കള്ളം പച്ചക്കള്ളം.
അറിയില്ലെന്നു പറയുന്നതുതന്നെ അഹംഭാവത്തിന്റെ ലക്ഷണമാണിന്ന്.ഇത് പുതിയകാലത്തിന്റെ തത്വശാസ്ത്രമല്ല.കവിത നന്നായി എഴുതുന്നവന്‍ ഞാന്‍ കവിയല്ല എന്നു പറയുന്നു.നന്നായി അഭിനയിക്കുന്നവന്‍ ഞാന്‍ നടനല്ല എന്നു പറയുന്നു.നന്നായി പാടുന്നവന്‍ ഞാന്‍ പാട്ടുകാരനല്ല എന്നു പറയുന്നു. എല്ലാം ഞാന്‍ സാധാരണയിലും മുകളിലാണെന്നു സ്ഥപിക്കാനുള്ള വെറും പൊള്ളത്തരം.
(കൃഷ്ണമൂര്‍ത്തിയുടെ പുസ്തകം പറയുന്നത്.എഴുതിയ കടലാസില്‍ നിന്നും അക്ഷരങ്ങളെ അഴിച്ചു വെളുപ്പിക്കുന്നതു പോലെ മനസില്‍ ഉറച്ചുപോയ അറിവുകളില്‍ നിന്നും മോചനം നേടുന്നതേക്കുറിച്ചാണ്.അല്ലേ?)
സുഹ്രുത്തുക്കളേ, വീണ്ടും വരിക...
അറിയില്ലെന്ന് സത്യം പറയുന്നവരെക്കുറിച്ചാണ് എഴുതിയത്... അറിയില്ലെന്ന് കള്ളം പറയുന്നവന്‍ “എനിക്കെല്ലാം അറിയാം” എന്നു തന്നെയല്ലേ പറയുന്നത്? അത് നമ്മള്‍ തിരിച്ചറിയണം!
സനാതനന്‍ പറഞ്ഞത് ശരിയാണ്.. പക്ഷേ അറിവുകളൊന്നും പൂര്‍ണ്ണമല്ലെന്ന് വിപുലീകരിച്ചാല്‍, ഉറച്ചു പോയ അറിവുകള്‍ എന്ന് മാത്രം കൃഷ്ണമൂര്‍ത്തിയെ വായിക്കേണ്ടതില്ല.
Post a Comment