പഠനം ഭാവനയെ വികസിപ്പിക്കുന്നതിന്‍ സഹായിക്കുന്നില്ലെങ്കില്‍ എന്താണ്‍ പ്രയോജനം?
സമവാക്യങ്ങളും സിദ്ധാന്തങ്ങളും അറിയേണ്ടതു തന്നെ!
അതായിരിക്കണം അടിത്തറ.
പക്ഷേ, ഭാവനയില്ലാതെ പുതുതായെന്തെങ്കിലും പടുത്തുയര്‍ത്താന്‍ കഴിയുമോ?
ഓഫീസുകളില്‍ ഒരു പൊതുപ്രശ്നമുണ്ട്.
ഭൂരിഭാഗം എപ്പോഴും ഒരു ചൂണ്ടുവിരല്‍ തേടിക്കൊണ്ടിരിക്കും.
അടുത്തത് എന്തെന്ന് സ്വയം ചോദിക്കുകയോ കണ്ടെത്തുകയോ ചെയ്യാന്‍ കഴിവില്ലാത്ത അവസ്ഥ.
പുതുതായി ഒരു വഴി വെട്ടിത്തെളിക്കാന്‍ കഴിയാത്ത അവസ്ഥ.
സ്വയം ചോദിക്കുന്ന ചോദ്യങ്ങളുടെ ചൂണ്ടുവിരല്‍ പിടിച്ച്
ചെറിയ ചെറിയ വിപ്ലവങ്ങള്‍ സൃഷ്ടിയ്ക്കാന്‍ വ്യക്തികള്‍ക്ക്
കഴിയാതിരുന്നാല്‍
വലിയൊരു വിപ്ലവം ഉണ്ടാവുമോ?
Tuesday, March 11, 2008
Subscribe to:
Post Comments (Atom)
No comments:
Post a Comment