---- ലാവോ ട്സു
- ജീവിതത്തെ നിയന്ത്രിക്കാന്‍ കഴിയില്ല എന്ന് മനസ്സിലാക്കുക
- മാറ്റങ്ങളെ ശ്രദ്ധിക്കാനും ഉള്‍ക്കൊള്ളാനും ശ്രമിക്കുക
- പ്രശ്നഭരിതമായ നിമിഷങ്ങളില്‍, ഒന്ന് പിന്‍വലിഞ്ഞ്, വസ്തുതകളെ പുതുതായി നോക്കി, സാവകാശം തീരുമാനങ്ങള്‍ എടുക്കുക
- മറ്റുള്ളവരെ നിയന്ത്രിക്കാനോ മാറ്റാനോ നിങ്ങള്‍ക്ക് കഴിയില്ലെന്ന് മനസ്സിലാക്കുക
- പൂര്‍ണ്ണത നല്ലതാണ്‍, പക്ഷേ പരിപൂര്‍ണ്ണതയ്ക്കായി പ്രയത്നം ചെയ്യുന്നത് വിഫലമാകും.
- ധ്യാനിക്കുക, ഒരു നിമിഷമെങ്കില്‍ ഒരു നിമിഷം.
6 comments:
ഒഴുക്കിനനുസരിച്ച് ഒഴുകുന്ന പൊങ്ങു തടിയാകാതെ
ഒഴുക്കിനെതിരെ നീന്തുക..
അതാണു ജീവിതം
ബഷീറിനോടു് യോജിക്കുന്നു. അറിവിന്റ ഉറവ തേടാന്‍ ഒഴുക്കിനെതിരെ നീന്തണം. ചത്ത മീനുകള്‍ നീന്തുന്നില്ല. അവ ഒഴുകുക മാത്രം ചെയ്യുന്നു.
വൈദ്യരെ,
ചിന്തകള്‍ നല്ലതുതന്നെ, പക്ഷെ ഒഴുക്കിനെതിരെ നീന്താനാണെനിക്കിഷ്ടം :)
പ്രതീക്ഷിച്ചിരുന്ന പ്രതികരണങ്ങള്‍! ഒഴുക്കിനെതിരെ നീന്തുന്നതാണ് ശരിയെന്ന് ഒരു വിശ്വാസം നമ്മില്‍ ഉണ്ടാക്കാന്‍ നമ്മുടെ ജീവിതവും സാഹചര്യങ്ങളും വിദ്യാഭ്യാസവും ചെറുതല്ലാത്ത പ്രയത്നം ചെയ്തിട്ടുണ്ട്. അത് ഒരു പരിധി വരെ ശരിയാണെന്ന് സമ്മതിക്കുന്നു.
പക്ഷേ ഒഴുക്കിനെതിരെ നീന്താനോ, ഒന്നു നിവര്‍ന്നു നില്‍ക്കാനോ പോലും ഒരു മനുഷ്യ ജന്മത്തിന്‍ കഴിയാത്ത ഒരുപാട് അവസ്ഥകളിലൂടെ ജീവിതം കടന്നു പോകാറുണ്ട്. അത്തരം അവസ്ഥകളെ നേരിടാന്‍ മനസ്സ് പാകമാക്ക്ണം എന്ന് മാത്രമാണ്‍ ഞാന്‍ മനസ്സിലാക്കിയത്. ലാവോ ട്സു പറഞ്ഞത് “സ്വാഭാവികമായ ഒഴുക്കുകളെ പിന്തുടരാന്‍ ശ്രമിക്കുക” എന്നായിരുന്നു.
Hello. This post is likeable, and your blog is very interesting, congratulations :-). I will add in my blogroll =). If possible gives a last there on my blog, it is about the Monitor de LCD, I hope you enjoy. The address is http://monitor-de-lcd.blogspot.com. A hug.
ഉൾക്കൊള്ളുന്നു
Post a Comment