Friday, May 16, 2008

ശനി സിങ്‌നാപ്പൂര്‍: വാതിലുകളില്ലാത്ത വീടുകള്‍

ശനി സിങ്‌നാപ്പൂരിനെക്കുറിച്ച് കേട്ടിട്ടുണ്ടോ? മുംബെയില്‍ നിന്ന് 400 കിലോമീറ്ററും ഷിര്‍ദിയില്‍ നിന്ന് 70 കിലോമീറ്ററും ദൂരമുണ്ട് ശനി സിങ്‌നാപ്പൂരിലേക്ക്. ഇവിടെ പൂട്ട് വില്‍ക്കാന്‍ ചെന്നാല്‍ തോറ്റു മടങ്ങുകയേയുള്ളൂ! ആയിരത്തിലേറെ കുടുംബങ്ങളുള്ള ഈ ഗ്രാമത്തിലെ വീട്ടുകളിലും മറ്റ് കെട്ടിടങ്ങളിലും വാതിലോ ജനലുകളോ അടയ്ക്കുന്ന പ്രശ്നമില്ല. ശനിയാണ്‍ ഈ ഗ്രാമത്തിലെ ദൈവം. ഗ്രാമവാസികളുടെ വിശ്വാസം കള്ളന്മാരെ ശനി ശരിയാക്കുമെന്നും! കളവു മുതലുമായി ഈ ഗ്രാമത്തില്‍ നിന്ന് പുറത്തു കടക്കാനാവില്ലെന്നാണ്‍ വിശ്വാസം.

കടപ്പാട്: http://www.tathya.in/story.asp?sno=945
യാത്രക്കുറിപ്പ്: http://satyeshnaik.blogspot.com/2007/07/summer-of-2006.html

Friday, May 9, 2008

കുട്ടികള്‍: അരുതെന്ന് പറയരുത്!

കുട്ടികള് അങ്ങനെയാണ് ഇങ്ങനെയാണ് എന്നൊക്കെ കവിഭാവന പറന്നുനടക്കുന്നുണ്ട്... അതായത് വിടരുന്ന മൊട്ടാണെന്ന്, പടരുന്ന വള്ളിയാണെന്ന്, നാളെയുടെ വാഗ്ദാനമാണെന്ന്... ഇതിലേതാണ് ശരിയെന്ന്  നല്ല നിശ്ചയമില്ല. എങ്കിലും പടരുന്ന വള്ളിയാനെന്ന് കരുതുക. അപ്പോള് അവരോട് അരുതെന്ന് പറയുന്നത്, വളരുന്ന ചെടിക്ക് വെളിച്ചം നിഷേധിക്ക്കുന്നതു പോലെയല്ലേ?

വെളിച്ചമുള്ളിടത്തേക്ക് ചാഞ്ഞ് പോകുന്നത് തരുലതാദികളുടെ പ്രകൃതിസഹജമായ വാസന. മനുഷ്യരിലോ? അത് ചെയ്യരുത് ഇത് ചെയ്യരുത് എന്നൊക്ക്കെ പറയുമ്പോള് കുട്ടികള് തരം കിട്ടുമ്പോള് ചെയ്യരുതാത്തതൊന്ന് ചെയ്തു നോക്കും. അല്ലെങ്കില് വെളിച്ചം കിട്ടാതെ വളര്ച്ച മുരടിച്ച് പോകുന്നതു പോലെ, പേടിയും അപകര്ഷത ബോധവും കൊണ്ട് ഉള്വലിയും. രണ്ടും നന്നല്ലല്ലോ?

Monday, March 24, 2008

ഒഴുക്കിനൊത്ത് ജീവിക്കാന്‍ പഠിക്കുക...

“ജീവിതം സ്വാഭാവികവും അപ്രതീക്ഷിതവുമായ മാറ്റങ്ങളുടെ ഒഴുക്കാണ്‍. അതിനെ തടയാന്‍ ശ്രമിക്കരുത്. യാഥാര്‍ഥ്യങ്ങളെ തടയാന്‍ ശ്രമിക്കുന്നതാണ്‍ ദുഃഖങ്ങളുടെ കാരണമാകുന്നത്. സ്വാഭാവികമായ ഒഴുക്കുകളെ പിന്തുടരാന്‍ മാത്രം ശ്രമിക്കുക”
---- ലാവോ ട്സു

  1. ജീവിതത്തെ നിയന്ത്രിക്കാന്‍ കഴിയില്ല എന്ന് മനസ്സിലാക്കുക
  2. മാറ്റങ്ങളെ ശ്രദ്ധിക്കാനും ഉള്‍ക്കൊള്ളാനും ശ്രമിക്കുക
  3. പ്രശ്നഭരിതമായ നിമിഷങ്ങളില്‍, ഒന്ന് പിന്‍‌വലിഞ്ഞ്, വസ്തുതകളെ പുതുതായി നോക്കി, സാവകാശം തീരുമാനങ്ങള്‍ എടുക്കുക
  4. മറ്റുള്ളവരെ നിയന്ത്രിക്കാനോ മാറ്റാനോ നിങ്ങള്‍ക്ക് കഴിയില്ലെന്ന് മനസ്സിലാക്കുക
  5. പൂര്‍ണ്ണത നല്ലതാണ്‍, പക്ഷേ പരിപൂര്‍ണ്ണതയ്ക്കായി പ്രയത്നം ചെയ്യുന്നത് വിഫലമാകും.
  6. ധ്യാനിക്കുക, ഒരു നിമിഷമെങ്കില്‍ ഒരു നിമിഷം.

Wednesday, March 12, 2008

മധുരം വചനം: 1

“രണ്ട് ജീവിത രീതികളുണ്ട്. ഒന്ന് അത്ഭുതങ്ങളൊന്നുമില്ലെന്ന് വിശ്വസിക്കുന്നത്. പിന്നൊന്ന് ജീവിതത്തിലെല്ലാം അത്ഭുതങ്ങളാണെന്ന് വിശ്വസിക്കുന്നത്.” - ആല്‍ബെര്‍ട്ട് ഐന്‍സ്റ്റീന്‍

“ലക്ഷ്യത്തില്‍ നിന്ന് കണ്ണുകള്‍ മാറ്റുമ്പോള്‍ കാണുന്ന ഭീകര ദൃശ്യങ്ങളാണ് പ്രതിബന്ധങ്ങള്‍” - ഹെന്‍‌റി ഫോര്‍ഡ്


“ജീവിതത്തെ കൂടുതല്‍ ഗൌരവത്തോടെ സമീപിക്കരുത്. നിങ്ങളൊരിക്കലും അതില്‍ നിന്ന് ജീവനോടെ പുറത്തിറങ്ങാന്‍ സാധ്യതയില്ലാത്തതിനാല്‍!” - എല്‍ബെര്‍ട്ട് ഹബ്ബാര്‍ഡ്

Tuesday, March 11, 2008

വിദ്യാഭ്യാസം: ഭാവന

പഠനം ഭാവനയെ വികസിപ്പിക്കുന്നതിന്‍ സഹായിക്കുന്നില്ലെങ്കില്‍ എന്താണ്‍ പ്രയോജനം?

സമവാക്യങ്ങളും സിദ്ധാന്തങ്ങളും അറിയേണ്ടതു തന്നെ!
അതായിരിക്കണം അടിത്തറ.
പക്ഷേ, ഭാവനയില്ലാതെ പുതുതായെന്തെങ്കിലും പടുത്തുയര്‍ത്താന്‍ കഴിയുമോ?

ഓഫീസുകളില്‍ ഒരു പൊതുപ്രശ്നമുണ്ട്.
ഭൂരിഭാഗം എപ്പോഴും ഒരു ചൂണ്ടുവിരല്‍ തേടിക്കൊണ്ടിരിക്കും.
അടുത്തത് എന്തെന്ന് സ്വയം ചോദിക്കുകയോ കണ്ടെത്തുകയോ ചെയ്യാന്‍ കഴിവില്ലാത്ത അവസ്ഥ.
പുതുതായി ഒരു വഴി വെട്ടിത്തെളിക്കാന്‍ കഴിയാത്ത അവസ്ഥ.


സ്വയം ചോദിക്കുന്ന ചോദ്യങ്ങളുടെ ചൂണ്ടുവിരല്‍ പിടിച്ച്
ചെറിയ ചെറിയ വിപ്ലവങ്ങള്‍ സൃഷ്ടിയ്ക്കാന്‍ വ്യക്തികള്‍ക്ക്
കഴിയാതിരുന്നാല്‍
വലിയൊരു വിപ്ലവം ഉണ്ടാവുമോ?

Thursday, February 28, 2008

വിദ്യാഭ്യാസം: അതിരുകള്‍

സ്കൂളില്‍ സില്‍ബസ്സാണ്‍ അതിര്‍ത്തി!

ക്ലാസ്സ് മുറിയുടെയും സിലബസ്സിന്റെയും അദ്ധ്യാപകന്റെയും അതിരുകള്‍ ഭേദിച്ച്
വിദ്യാര്‍ത്ഥി സ്വതന്ത്രമായി പറന്നുയരുന്നതാണ് യഥാര്‍ത്ഥ പഠനം.

പഠനം അറിവിനു വേണ്ടിയാകുമ്പോള്‍, പഠിതാവിന്റെ കഴിവാകും അതിര്‍ത്തി!

കുട്ടികളുടെ ഭാവനയെയും അറിയാനുള്ള ത്വരയെയും
നിരന്തരം ഉണര്‍ത്തുന്ന രാസത്വരകമാണോ നമ്മുടെ സ്കൂളുകള്‍/അദ്ധ്യാപകര്‍/പരീക്ഷകള്‍?

കഷായം: പഴയ പോസ്റ്റുകള്‍