ശനി സിങ്‌നാപ്പൂരിനെക്കുറിച്ച് കേട്ടിട്ടുണ്ടോ? മുംബെയില്‍ നിന്ന് 400 കിലോമീറ്ററും ഷിര്‍ദിയില്‍ നിന്ന് 70 കിലോമീറ്ററും ദൂരമുണ്ട് ശനി സിങ്‌നാപ്പൂരിലേക്ക്. ഇവിടെ പൂട്ട് വില്‍ക്കാന്‍ ചെന്നാല്‍ തോറ്റു മടങ്ങുകയേയുള്ളൂ! ആയിരത്തിലേറെ കുടുംബങ്ങളുള്ള ഈ ഗ്രാമത്തിലെ വീട്ടുകളിലും മറ്റ് കെട്ടിടങ്ങളിലും വാതിലോ ജനലുകളോ അടയ്ക്കുന്ന പ്രശ്നമില്ല. ശനിയാണ്‍ ഈ ഗ്രാമത്തിലെ ദൈവം. ഗ്രാമവാസികളുടെ വിശ്വാസം കള്ളന്മാരെ ശനി ശരിയാക്കുമെന്നും! കളവു മുതലുമായി ഈ ഗ്രാമത്തില്‍ നിന്ന് പുറത്തു കടക്കാനാവില്ലെന്നാണ്‍ വിശ്വാസം.
കടപ്പാട്: http://www.tathya.in/story.asp?sno=945
യാത്രക്കുറിപ്പ്: http://satyeshnaik.blogspot.com/2007/07/summer-of-2006.html
Friday, May 16, 2008
Friday, May 9, 2008
കുട്ടികള്‍: അരുതെന്ന് പറയരുത്!
കുട്ടികള് അങ്ങനെയാണ് ഇങ്ങനെയാണ് എന്നൊക്കെ കവിഭാവന പറന്നുനടക്കുന്നുണ്ട്... അതായത് വിടരുന്ന മൊട്ടാണെന്ന്, പടരുന്ന വള്ളിയാണെന്ന്, നാളെയുടെ വാഗ്ദാനമാണെന്ന്... ഇതിലേതാണ് ശരിയെന്ന് നല്ല നിശ്ചയമില്ല. എങ്കിലും പടരുന്ന വള്ളിയാനെന്ന് കരുതുക. അപ്പോള് അവരോട് അരുതെന്ന് പറയുന്നത്, വളരുന്ന ചെടിക്ക് വെളിച്ചം നിഷേധിക്ക്കുന്നതു പോലെയല്ലേ?
വെളിച്ചമുള്ളിടത്തേക്ക് ചാഞ്ഞ് പോകുന്നത് തരുലതാദികളുടെ പ്രകൃതിസഹജമായ വാസന. മനുഷ്യരിലോ? അത് ചെയ്യരുത് ഇത് ചെയ്യരുത് എന്നൊക്ക്കെ പറയുമ്പോള് കുട്ടികള് തരം കിട്ടുമ്പോള് ചെയ്യരുതാത്തതൊന്ന് ചെയ്തു നോക്കും. അല്ലെങ്കില് വെളിച്ചം കിട്ടാതെ വളര്ച്ച മുരടിച്ച് പോകുന്നതു പോലെ, പേടിയും അപകര്ഷത ബോധവും കൊണ്ട് ഉള്വലിയും. രണ്ടും നന്നല്ലല്ലോ?

Monday, March 24, 2008
ഒഴുക്കിനൊത്ത് ജീവിക്കാന്‍ പഠിക്കുക...
“ജീവിതം സ്വാഭാവികവും അപ്രതീക്ഷിതവുമായ മാറ്റങ്ങളുടെ ഒഴുക്കാണ്‍. അതിനെ തടയാന്‍ ശ്രമിക്കരുത്. യാഥാര്‍ഥ്യങ്ങളെ തടയാന്‍ ശ്രമിക്കുന്നതാണ്‍ ദുഃഖങ്ങളുടെ കാരണമാകുന്നത്. സ്വാഭാവികമായ ഒഴുക്കുകളെ പിന്തുടരാന്‍ മാത്രം ശ്രമിക്കുക”
---- ലാവോ ട്സു
---- ലാവോ ട്സു
- ജീവിതത്തെ നിയന്ത്രിക്കാന്‍ കഴിയില്ല എന്ന് മനസ്സിലാക്കുക
- മാറ്റങ്ങളെ ശ്രദ്ധിക്കാനും ഉള്‍ക്കൊള്ളാനും ശ്രമിക്കുക
- പ്രശ്നഭരിതമായ നിമിഷങ്ങളില്‍, ഒന്ന് പിന്‍വലിഞ്ഞ്, വസ്തുതകളെ പുതുതായി നോക്കി, സാവകാശം തീരുമാനങ്ങള്‍ എടുക്കുക
- മറ്റുള്ളവരെ നിയന്ത്രിക്കാനോ മാറ്റാനോ നിങ്ങള്‍ക്ക് കഴിയില്ലെന്ന് മനസ്സിലാക്കുക
- പൂര്‍ണ്ണത നല്ലതാണ്‍, പക്ഷേ പരിപൂര്‍ണ്ണതയ്ക്കായി പ്രയത്നം ചെയ്യുന്നത് വിഫലമാകും.
- ധ്യാനിക്കുക, ഒരു നിമിഷമെങ്കില്‍ ഒരു നിമിഷം.
Tuesday, March 18, 2008
തറവാടി ചോദിക്കുന്നു: പഠിപ്പ് ജോലിക്കോ?
തറവാടിയുടെ പുതിയ പോസ്റ്റ്: തറവാടി ചോദിക്കുന്നു: പഠിപ്പ് ജോലിക്കോ?
ഇതിനോട് ചേര്‍ത്ത് വായിക്കാവുന്ന, കഷായത്തിലെ പോസ്റ്റുകള്‍:
വിദ്യാഭ്യാസം: ചോദ്യങ്ങള്‍
വിദ്യാഭ്യാസം: മത്സരം
വിദ്യാഭ്യാസം: അതിരുകള്‍
വിദ്ദ്യാഭ്യാസം: ഭാവന
ഇതിനോട് ചേര്‍ത്ത് വായിക്കാവുന്ന, കഷായത്തിലെ പോസ്റ്റുകള്‍:
വിദ്യാഭ്യാസം: ചോദ്യങ്ങള്‍
വിദ്യാഭ്യാസം: മത്സരം
വിദ്യാഭ്യാസം: അതിരുകള്‍
വിദ്ദ്യാഭ്യാസം: ഭാവന
Wednesday, March 12, 2008
മധുരം വചനം: 1
“രണ്ട് ജീവിത രീതികളുണ്ട്. ഒന്ന് അത്ഭുതങ്ങളൊന്നുമില്ലെന്ന് വിശ്വസിക്കുന്നത്. പിന്നൊന്ന് ജീവിതത്തിലെല്ലാം അത്ഭുതങ്ങളാണെന്ന് വിശ്വസിക്കുന്നത്.” - ആല്‍ബെര്‍ട്ട് ഐന്‍സ്റ്റീന്‍
“ലക്ഷ്യത്തില്‍ നിന്ന് കണ്ണുകള്‍ മാറ്റുമ്പോള്‍ കാണുന്ന ഭീകര ദൃശ്യങ്ങളാണ് പ്രതിബന്ധങ്ങള്‍” - ഹെന്‍റി ഫോര്‍ഡ്
“ജീവിതത്തെ കൂടുതല്‍ ഗൌരവത്തോടെ സമീപിക്കരുത്. നിങ്ങളൊരിക്കലും അതില്‍ നിന്ന് ജീവനോടെ പുറത്തിറങ്ങാന്‍ സാധ്യതയില്ലാത്തതിനാല്‍!” - എല്‍ബെര്‍ട്ട് ഹബ്ബാര്‍ഡ്

Tuesday, March 11, 2008
വിദ്യാഭ്യാസം: ഭാവന
പഠനം ഭാവനയെ വികസിപ്പിക്കുന്നതിന്‍ സഹായിക്കുന്നില്ലെങ്കില്‍ എന്താണ്‍ പ്രയോജനം?
സമവാക്യങ്ങളും സിദ്ധാന്തങ്ങളും അറിയേണ്ടതു തന്നെ!
അതായിരിക്കണം അടിത്തറ.
പക്ഷേ, ഭാവനയില്ലാതെ പുതുതായെന്തെങ്കിലും പടുത്തുയര്‍ത്താന്‍ കഴിയുമോ?
ഓഫീസുകളില്‍ ഒരു പൊതുപ്രശ്നമുണ്ട്.
ഭൂരിഭാഗം എപ്പോഴും ഒരു ചൂണ്ടുവിരല്‍ തേടിക്കൊണ്ടിരിക്കും.
അടുത്തത് എന്തെന്ന് സ്വയം ചോദിക്കുകയോ കണ്ടെത്തുകയോ ചെയ്യാന്‍ കഴിവില്ലാത്ത അവസ്ഥ.
പുതുതായി ഒരു വഴി വെട്ടിത്തെളിക്കാന്‍ കഴിയാത്ത അവസ്ഥ.
സ്വയം ചോദിക്കുന്ന ചോദ്യങ്ങളുടെ ചൂണ്ടുവിരല്‍ പിടിച്ച്
ചെറിയ ചെറിയ വിപ്ലവങ്ങള്‍ സൃഷ്ടിയ്ക്കാന്‍ വ്യക്തികള്‍ക്ക്
കഴിയാതിരുന്നാല്‍
വലിയൊരു വിപ്ലവം ഉണ്ടാവുമോ?

Thursday, February 28, 2008
വിദ്യാഭ്യാസം: അതിരുകള്‍
സ്കൂളില്‍ സില്‍ബസ്സാണ്‍ അതിര്‍ത്തി!
ക്ലാസ്സ് മുറിയുടെയും സിലബസ്സിന്റെയും അദ്ധ്യാപകന്റെയും അതിരുകള്‍ ഭേദിച്ച്
വിദ്യാര്‍ത്ഥി സ്വതന്ത്രമായി പറന്നുയരുന്നതാണ് യഥാര്‍ത്ഥ പഠനം.
പഠനം അറിവിനു വേണ്ടിയാകുമ്പോള്‍, പഠിതാവിന്റെ കഴിവാകും അതിര്‍ത്തി!
കുട്ടികളുടെ ഭാവനയെയും അറിയാനുള്ള ത്വരയെയും
നിരന്തരം ഉണര്‍ത്തുന്ന രാസത്വരകമാണോ നമ്മുടെ സ്കൂളുകള്‍/അദ്ധ്യാപകര്‍/പരീക്ഷകള്‍?

Wednesday, February 27, 2008
വിദ്യാഭ്യാസം - മത്സരം
മത്സരം പഠനത്തെ സഹായിക്കില്ല!
പഠനം അറിവുമായാണ് ബന്ധപ്പെട്ടിരിക്കേണ്ടത്.
മറ്റൊരാള്‍ക്ക് മുന്നിലെത്തലല്ല, സ്വയം അറിവിന്റെ ഉയരങ്ങളിലേയ്ക്ക് കയറിച്ചെല്ലാന്‍ കഴിയുമ്പോഴാണ് പഠനം സംഭവിക്കുന്നത്.
അല്ലാതെ പഠനം റാങ്ക് നേടലല്ല.
അറിവിനായുള്ള ആഗ്രഹമായിരിക്കണം പഠനത്തെ ഉണര്‍ത്തേണ്ടത്.
ആഴത്തില്‍ അറിയാതെ ഒന്നാമനാവുന്നതെന്തിന്?

Wednesday, February 20, 2008
വിദ്യാഭ്യാസം: ഇല്ലാതാകുന്ന ചോദ്യം ചെയ്യല്‍
ഒരു കുട്ടി, അഞ്ച്- ആറ് വയസ്സുള്ള കുട്ടി, ഒരു ദിവസം എത്ര ചോദ്യങ്ങള്‍ ചോദിക്കുമായിരിക്കും?
ഉത്തരമുള്ളതും ഉത്തരം അറിയാത്തതും, ഉത്തരം ഇല്ലാത്തതുമായ അനവധി ചോദ്യങ്ങള്‍ ഈ പ്രായത്തില്‍ കുട്ടികള്‍ ചോദിച്ച് മുതിര്‍ന്നവരെ ‘ബുദ്ധി’മുട്ടിയ്ക്കാറുണ്ട്.
ഒരു ചോദ്യത്തില്‍ നിന്ന് മറ്റൊരു ചോദ്യത്തിലേക്ക് ഒരൊഴുക്കാണ്...
മിക്കപ്പോഴും അടിയും വാങ്ങി ചിണുങ്ങിയാവും ഇതിന്റെ അവസാനം!
ഇനിയൊരു മുപ്പത് - മുപ്പത്തഞ്ച് വയസ്സായാല്‍ ഇതേ കുട്ടി ഒരു ദിവസം എത്ര ചോദ്യങ്ങള്‍ ചോദിക്കും?
ഒന്നോ, രണ്ടോ... ഏറിയാല്‍ പത്ത്!
സ്കൂളിലും കോളേജിലും പഠിച്ച്, കാര്യങ്ങളെല്ലാം അറിഞ്ഞ് വിദ്വാനായതു കൊണ്ടായിരിക്കും, അല്ലേ?
യഥാര്‍ത്ഥത്തില്‍ ചോദ്യങ്ങള്‍ ഇല്ലാത്തതല്ല!
മനസ്സില്‍ ചോദ്യങ്ങളുടെ ഒരു കൂമ്പാരം തന്നെയുണ്ടാവും, പക്ഷേ ചോദിക്കില്ല!
നാണക്കേടല്ലേ...
പരിഹാസച്ചിരി കേട്ടാലോ...
അങ്ങനെ ചോദ്യങ്ങള്‍ മനസ്സില്‍ തന്നെ ഒതുങ്ങിപ്പോകുന്നു.
അറിവില്ലെന്നത് വാസ്തവം.
ആ അവസ്ഥയില്‍ നിന്ന് രക്ഷപെടാന്‍ കഴിയാത്തത് ഏറ്റവും വലിയ ദുരന്തം.
പുതിയ ചോദ്യങ്ങള്‍ ചോദിക്കാനും പുതിയ സാധ്യതകള്‍ കാണാനും വേണ്ടത് ധൈര്യവും ഭാവനയുമാണ്‍.

Tuesday, February 19, 2008
വിദ്യാഭ്യാസം - ചോദ്യങ്ങള്‍
അദ്ധ്യാപകര്‍
ശരിയായ ചോദ്യങ്ങള്‍ ചോദിക്കാന്‍
കുട്ടികളെ പഠിപ്പിച്ചിരുന്നെങ്കില്‍?
ശരിയായ ഉത്തരങ്ങള്‍
കുട്ടികളെ താത്കാലിക വിജയങ്ങള്‍ക്കായി മാത്രം തയ്യാറാക്കുന്നു.
പക്ഷേ,
ചോദ്യങ്ങള്‍ നിരന്തരമായി ചോദിക്കാന്‍ പഠിക്കുന്ന കുട്ടികള്‍,
ഉത്തരങ്ങള്‍ സ്വയം കണ്ടെത്താന്‍ പഠിക്കുന്ന കുട്ടികള്‍,
ജീവിതത്തില്‍ തുടരെ വിജയിച്ചു കൊണ്ടിരിക്കും.
നിങ്ങളുടെ മക്കള്‍ മാര്‍ക്ക്/റാങ്ക് വാങ്ങണോ ജീവിതത്തില്‍ വിജയിക്കണോ?

Monday, February 18, 2008
വിദ്യാഭ്യാസം: അനുസരണ
അനുസരണയെന്ന് കേള്‍ക്കുമ്പോള്‍ ഓര്‍മ്മ വരിക തിളങ്ങുന്ന ഒരു ചൂരലിന്റെ ഇളം മഞ്ഞ നിറത്തെയാണ്‍.
അനുസരണ, സ്കൂളുകളില്‍ അടിച്ചമര്‍ത്തലും!
സ്കൂളില്‍ നിന്നിറങ്ങിവരുന്നത് അനുസരണയില്ലാത്തതും ചോദ്യങ്ങള്‍ ചോദിക്കാന്‍ സങ്കോചിക്കുകയും ചെയ്യുന്ന ഒരു കൂട്ടം കുട്ടികള്‍!
പറയൂ, ഇങ്ങനെ അനുസരണ പഠിപ്പിയ്ക്കണോ കുട്ടികളെ?
അനുസരണ, സ്കൂളുകളില്‍ അടിച്ചമര്‍ത്തലും!
സ്കൂളില്‍ നിന്നിറങ്ങിവരുന്നത് അനുസരണയില്ലാത്തതും ചോദ്യങ്ങള്‍ ചോദിക്കാന്‍ സങ്കോചിക്കുകയും ചെയ്യുന്ന ഒരു കൂട്ടം കുട്ടികള്‍!
പറയൂ, ഇങ്ങനെ അനുസരണ പഠിപ്പിയ്ക്കണോ കുട്ടികളെ?
Friday, January 11, 2008
പയ്യെത്തിന്നാല്‍...
പയ്യെത്തിന്നാല്‍ പനയും തിന്നാമെന്നൊക്കെ പഠിപ്പിക്കുന്നുണ്ടെങ്കിലും, വെട്ടിവിഴുങ്ങലാകുന്നു മലയാളിയുടെ പുതിയ ശീലം! നാവും മൂക്കും ചേര്‍ന്നു നിര്‍മ്മിക്കുന്ന സ്വാദിന്റെ സിംഫണി ഇതിനിടയില്‍ എവിടെയോ കളഞ്ഞും പോയി... പക്ഷേ ഇറ്റലിയിലെ കാര്‍ലോ പെട്രിനിയുടെ സ്ലോ ഫുഡ് പ്രസ്ഥാനം രുചിയുടെ രസഭേദങ്ങളെ തിരിച്ചു പിടിക്കാനാണ്‍ ശ്രമിക്കുന്നത്. ഫാസ്റ്റ് ഫുഡ് സംസ്കാരം ഉപേക്ഷിക്കുക, പ്രാദേശികമായ വിളകളെ, രുചികളെ, പാചകക്കുറിപ്പുകളെ സംരക്ഷിക്കുക എന്നിവയും സ്ലോഫുഡ് മൂവ്മെന്റിന്റെ അജണ്ടയില്‍ ഉള്‍പ്പെടുന്നു. നാടന്‍ രുചികളെ പാടെ തഴഞ്ഞ് ബര്‍ഗ്ഗറും പീറ്റ്സയും കോളയും മാത്രം കാണുന്നവര്‍ സ്ലോഫുഡ് മൂവ്മെന്റിനെക്കുറിച്ച് വായിക്കുക:
http://en.wikipedia.org/wiki/Slow_Food
Slow Food is good, clean and fair food. We believe that the food we eat should taste good; that it should be produced in a clean way that does not harm the environment, animal welfare or our health; and that food producers should receive fair compensation for their work

Subscribe to:
Posts (Atom)